🏦 ജാലകം (വായ്പ രജിസ്ട്രേഷൻ)
“ഓണ്‍ലൈന്‍ വായ്പാ രജിസ്ട്രേഷന്‍ പോര്‍ട്ടലിലെയ്ക്ക് സ്വാഗതം”

ഒബിസി /മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട പൊതുജനങ്ങള്‍ക്ക് അവരുടെ സമുദായം, വാര്‍ഷികവരുമാനം, വയസ്, ലിംഗം, എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ പോര്‍ട്ടലില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കി അനുയോജ്യമായ വായ്പാപദ്ധതികളെക്കുറിച്ച് സ്വയം പരിശോധിച്ച് മനസിലാക്കാവുന്നതും രജിസ്ട്രേഷന്‍ ചെയ്യാവുന്നതുമാണ്.

രജിസ്ട്രേഷന്‍ കഴിഞ്ഞാല്‍ അനുയോജ്യമായ വായ്പാപദ്ധതി, അർഹതാ മാനദണ്ഡങ്ങൾ, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് കൂടുതൽ സഹായവും മാർഗനിർദേശവും നൽകുന്നതിനായി ഞങ്ങളുടെ ഉദ്യോഗസ്ഥർ മൂന്നു പ്രവര്‍ത്തി ദിനങ്ങള്‍ക്കുള്ളില്‍ നിങ്ങളെ ബന്ധപ്പെടുന്നതാണ്.

വായ്പാപദ്ധതികളുടെ നിബന്ധനകള്‍, ജാമ്യവ്യവസ്ഥകള്‍ (വസ്തുജാമ്യം, ഉദ്യോഗസ്ഥ ജാമ്യം, എല്‍.ഐ.സി പോളിസി, ഫിക്സ്ഡ് ഡിപ്പോസിറ്റ്, നാഷണല്‍ സേവിങ്ങ്സ് സര്‍ട്ടിഫിക്കറ്റ്) എന്നിവയ്ക്ക് വിധേയമായിട്ടായിരിക്കും അനുയോജ്യമായ ഒരു പദ്ധതിയില്‍ വായ്പ അനുവദിക്കുന്നത്.

DISCLAIMER: ഇത് ഒരു പ്രാഥമിക അന്വേഷണത്തിനു മാത്രമായുള്ള രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ ആണ്. രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ വായ്പ അനുവദിക്കുമെന്ന ഉറപ്പല്ലെന്നു ദയവായി മനസിലാക്കുക.